Wednesday, January 21, 2009

സര്‍ഗാത്മകതയും ആണത്തവും



( പെണ്ണുങ്ങളോട് - സോറി)


മംഗലശ്ശേരി നീലകണ്ടന്‍ ,


thevalliparambil joseph alex,


സേതുമാധവന്‍


ആണത്തം മീശ പിരിച്ചുകൊണ്ട്, മുണ്ടുമടക്കി കുത്തി ആരാടാ എന്ന് ചോദിച്ചു കൊണ്ടു സമൂഹത്തിലും സ്ക്രീനിലും വിരിഞ്ഞങ്ങു നില്‍ക്കുമ്പോള്‍ ഭവ്യതയോടെ ഒരു ചോദ്യം ചോദിക്കട്ടെ. വാക്കുകള്‍ തുന്നുന്ന എഴുത്തുകാരെ നോക്കു. അമൂര്‍ത്ത്തയ്ക്ക്‌ രൂപം ചമയ്ക്കുന്ന ചിത്രകാരന്മാരെ നോക്കു‌, അവര്‍ തോക്കെടുക്കുന്നില്ല, ഭീഷണിയുടെ ഭാഷ്യങ്ങള്‍ ചമയ്ക്കുന്നില്ല, അന്യന്‍റെ കോളറിനു കുത്തിപിടിക്കുന്നില്ല. are they feeble?


ചുമ്മാ ഒരു പരുഷമായ ചോദ്യം എറിഞ്ഞു എന്ന് മാത്രം. ആണത്തം എന്ന ആശയത്തെ സാമൂഹികമായി ഒന്നു നോക്കിയെന്നു മാത്രം. അല്ലെങ്കില്‍ എന്ത് കൊണ്ടു കേരളീയ പുരുഷന്‍റെ പ്രതീകമായി മമ്മൂടി , മോഹന്‍ ലാല്‍ എന്നിവര്‍ക്കൊപ്പം എം ടി , വി വിജയന്‍ എന്നിവര്‍ വെറുതെയെങ്കിലും കടന്നു വരാത്തത്? കുറഞ്ഞ പക്ഷം ബാറ്റന്‍ ബോസ് , ജോസി vagamatam എന്നിവരെന്കിലും? വരുന്നില്ലല്ലോ അവരൊന്നും ഈ പട്ടികയില്‍ ?


അല്ല , ചുമ്മാ ഒരു ചോദ്യം മാത്രം. സര്‍ഗാത്മകത, സ്നേഹം, കാരുണ്യം, നിരാശ പോലുള്ള മൃദുല വികാരങ്ങളുടെ cocktail ഇന്നത്തെ മാര്‍ക്കറ്റില്‍ വിലയില്ലാത്തത് കൊണ്ടോ?


ഇങ്ങനെയും പറയാം. pen is mightier than sword, only if it is sharper and only if the sword's end is blunt.


ഇതു വെറും സംശയങ്ങള്‍ മാത്രമാണ്. ആണത്തം ചിന്നം വിളിക്കുമ്പോള്‍ അത്ആനയോ കുഴിയനയോ എന്ന സംശയം മാത്രം. ഒറ്റയാന്‍ നിശബ്ദമായി എഴുതുകയോ ചിത്രം വരയ്ക്കുകയോ ആവാം. ചിന്നം വിളിക്കാതെ അവന്‍ പതുങ്ങിയിരിക്കുകയാവം. അവനായിരിക്കാം കൂടുതല്‍ അപകടകാരി. കൊമ്പ് കോര്‍ത്ത്‌ ചവിട്ടി കൂട്ടുന്ന ഗജപോക്കിരി.